മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി.
1,145.44 പോയന്റാണ് സെന്‍സെക്‌സിന് നഷ്ടമായത്. 49,744.32 ലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1030 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മാറ്റമില്ല.
ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
ലോഹ സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ താഴുകയുംചെയ്തു.