ന്യൂഡല്‍ഹി: സെന്‍സെക്‌സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ മികച്ച നിലവാരത്തിലെത്തിച്ചത്. ചരിത്രത്തിലാദ്യമായാണ് സെന്‍സെക്സ് സൂചിക 70,000 പിന്നിട്ടത്.
ശക്തമായ സാമ്പത്തിക സൂചകങ്ങള്‍, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ്, ആഗോള തലത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ ചലിപ്പിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിപണി മികച്ച നേട്ടത്തില്‍ മുന്നോട്ടു പോകുകയാണ്.
സെന്‍സെക്‌സ് ഓഹരികളില്‍ ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍, മാരുതി തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തോടെയുമാണ് വ്യാപാരം നടക്കുന്നത്.