മുംബയ്: മുഹൂര്‍ത്ത വ്യാപാരത്തില്‍ സൂചികകള്‍ കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്സ് 194.39 പോയിന്‍റ് നഷ്ടത്തില്‍ 32839 .96ലും നിഫ്റ്റി 64.40 പോയിന്‍റ് താഴ്ന്ന് 10,146 ലും വ്യാപാരം അവസാനിപ്പിച്ചു.
അന്താരാഷ്ട്ര വിപണിയിലെ നഷ്ടം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിക്കുകയായിരുന്നു. സൂചികകള്‍ സമ്മര്‍ദ്ദത്തിലായിരുന്നു.
സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ കനത്ത വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ഭാരതി എയര്‍ടെല്‍, യു പി എല്‍ , എം ആന്‍റ് എം , ഇന്‍ഫോസിസ് , ലുപിന്‍ തുടങ്ങിയവ നേട്ടത്തില്‍ പിടിച്ച് നിന്നു.
കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഒ എന്‍ ജി സി, ഐ സി ഐ സി ഐ ബാങ്ക്, വിപ്രോ, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ള, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്പ്, എസ ബി ഐ, ബജാജ് ഓട്ടോ, ഐ ടി സി, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവ നഷ്ടം നേരിട്ടു.