മൈക്രോസോഫ്റ്റ് ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു

ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. ഏഴുവർഷമായി ഇദ്ദേഹം കമ്പനിയുടെ സി. ഇ.ഒ. ആയിരുന്നു. നിലവിൽ ചെയർമാനായ ജോൺ തോംസൺ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും.

author-image
sisira
New Update
മൈക്രോസോഫ്റ്റ് ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു

മുംബൈ: ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു.

ഏഴുവർഷമായി ഇദ്ദേഹം കമ്പനിയുടെ സി. ഇ.ഒ. ആയിരുന്നു. നിലവിൽ ചെയർമാനായ ജോൺ തോംസൺ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും.

മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻതിരിച്ചടി നേരിട്ടുവരുമ്പോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ സി.ഇ.ഒ. ആയെത്തുന്നത്.

ഇവിടെനിന്ന് പിഴവുകൾ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈൽ ആപ്ലിക്കേഷൻ ബിസിനസിലും നിർമിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ച് പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയാണ്.

Microsoft satya nadella chairman