താര മൂല്യം വിപണനം ചെയ്യുന്നത് സർവ്വസാധാരണമാണ് . അല്ലെങ്കിൽ സിനിമാ താരങ്ങൾ
ബ്രാന്‍ഡ് അംബാസിഡര്‍മാരായി സ്വയം വിപണിയുടെ ഭാഗമാകാറുണ്ട്. എ ന്നാല്‍ ചില താരങ്ങള്‍ സ്വന്തം ഉത്പന്നങ്ങളാണ് പരമാവധി പ്രചരിപ്പിക്കുക.
സല്‍മാന്‍ ഖാനും ഏകദേശം അതേ രീതിയില്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി മുന്നോട്ട് പോകുന്ന താരമാണ്. ഒരു ന്യൂ ജനറേഷന്‍ ബിസ്സിനസ്സ് രീതിയാണ് സൽമാൻ ഖാൻ തന്റെ കമ്പനിയിൽ ചെയ്യുന്നത് .
അതെ , താരത്തിന്റേത് ഒരു ന്യൂ ജനറേഷന്‍ ബിസിനസ് തന്നെ, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം. മറ്റ് ഓഹരിയുടമകളും കമ്പനിയിലുണ്ടെങ്കിലും കൂടുതല്‍ ഓഹരി കൈയ്യില്‍ വെച്ചിരിക്കുന്നത് മസില്‍മാനാണ്. ബീയിംഗ് സ്മാര്‍ട്ട്എ ന്നാണ് പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുടെ പേര്.
സ്മാര്‍ട്ട് ഫോണ്‍ വിറ്റുകിട്ടുന്ന ലാഭം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും എന്നാണ് സല്‍മാന്റെ വാഗ്ദാനം. അങ്ങനെയെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി സഹകരിക്കാന്‍ ആരാധകരും റെഡി എന്നാണ് സംസാരം. ഒന്നുമില്ലെങ്കിലും ചൈനീസ് കമ്പനികളെ തോല്‍പ്പിക്കാന്‍ പുതിയ ഇന്ത്യന്‍ കമ്പനി വരുന്നത് ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്.