റഷ്യ യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആഗോളതലത്തിലെ ഭക്ഷ്യ എണ്ണകളുടെ ക്ഷാമം വന്നതോടെ സംസ്ഥാനത്തെ കേര കർഷകർക്ക് ഇനി ലാഭം കൊയ്യാം.വെളിചെണ്ണയുടെയും കൊപ്രയുടെയും വിലകളിലാണ് ഗണ്യമായ വര്ധനവുണ്ടായത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ഉടോആദിപ്പിക്കുന്ന സൂര്യകാന്തി എണ്ണയുടെ ലഭ്യത നിലച്ചതോടെ ആഗോളതലത്തിൽ
സോയാബീന് എണ്ണ , പാമോയിൽ,കടുകെണ്ണ എന്നിവയുടെ ആവശ്യം വര്ധിച്ചതോടെയാണ് വെളിച്ചെണ്ണക്ക് മൂല്യം കൂടിയത്. സൂര്യകാന്തി എണ്ണയ്ക്ക് 130 ൽ വന്ന 180 രൂപയും 120 രൂപയി ൽ വിറ്റ് പോന്നിരുന്ന പാമോയിലിന് 160 രൂപയുമാണ് വര്ധനവുണ്ടായത്. സോയാബീൻ എണ്ണയ്ക്ക് ഒരാഴ്ചക്കിടയിൽ 25 രൂപയാണ് വർധിച്ചത് .
കൊച്ചി വിപണിയിൽ കഴിഞ്ഞ ആഴ്ച വെളിച്ചെണ്ണയ്ക്ക് കിന്റലിൻ 500 രൂപയുടെ വർധനവാണ് ഉണ്ടായത്. വെളിച്ചെന്ന തയ്യാർ വില 14,800 രൂപയും മില്ലിങ് ഇനം വില 15,400 രൂപ എന്നിങ്ങനെയാണ് ഫെബ്രുവരി മാസത്തിലെ അവസാന വാരത്തിൽ രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വ്യാപാര വാരത്തിൽ വെളിച്ചെണ്ണയുടെ തയ്യാർ വില 15,00 രൂപയായും പിന്നീട് 15,300 രൂപയായും വർധിച്ചു. ആദ്യം 15,600 രൂപയാണ് ആൺ മില്ലിങ് ഇനത്തിന്റെ വിലയെങ്കിൽ പിന്നീട് 15,900 രൂപയിലേക്ക് ഉയർന്നു. ഫെബ്രുവരി അവസാന വാരം കൊപ്ക്ക് കിന്റലിൻ 9000 രൂപയായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച 9500 രൂപയായി ഉയർന്നു.