രൂപയുടെ മൂല്യം ഒന്‍പത് മാസത്തെ താഴ്ന്ന നിലവാരത്തില്‍

രൂപയുടെ മൂല്യം ഒമ്പതു മാസത്തെ താഴ്ന്ന നിലവാരത്തിലേക്കുപതിച്ചു. 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും 10.30 ഓടെ 75.15 രൂപയിലെത്തി.

author-image
Web Desk
New Update
രൂപയുടെ മൂല്യം ഒന്‍പത് മാസത്തെ താഴ്ന്ന നിലവാരത്തില്‍

മുംബൈ: രൂപയുടെ മൂല്യം ഒമ്പതു മാസത്തെ താഴ്ന്ന നിലവാരത്തിലേക്കുപതിച്ചു. 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും 10.30 ഓടെ 75.15 രൂപയിലെത്തി.

നേരത്തെ 2020 ജൂലായ് 16 നാണ് ഈ നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍ വ്യാപകമായി വിറ്റൊഴിഞ്ഞതാണ് മൂല്യത്തെ ബാധിച്ചത്. ഒരു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണികള്‍ കുപ്പുകുത്തി. സെന്‍സെക്സിന് 1,500 ലേറെ പോയന്റാണ് നഷ്ടമായത്.

india money rupee economy