വെള്ളത്തിൽ വരച്ച വര പോലെ റബ്ബർ വില സ്ഥിരതാ പദ്ധതി ; കർഷകർ ദുരിതത്തിൽ

സർക്കാരിന്റെ വിലസ്ഥിരത പദ്ധതി പേരിന് മാത്രമായി ഒതുങ്ങുന്നു .റബർ വില 130 രൂപയിലും താഴെ . റ​​ബ​​ർ ബോ​​ർ​​ഡ് വി​​ല ഇ​​ന്ന​​ലെ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 132 രൂ​​പ​​യും അ​​ഞ്ചാം ഗ്രേ​​ഡി​​ന് 129 രൂ​​പ​​യു​​മാ​​യി കു​​റ​​ഞ്ഞു.

author-image
Greeshma G Nair
New Update
വെള്ളത്തിൽ വരച്ച വര പോലെ റബ്ബർ വില സ്ഥിരതാ പദ്ധതി ; കർഷകർ ദുരിതത്തിൽ

കോട്ടയം : സർക്കാരിന്റെ വിലസ്ഥിരത പദ്ധതി പേരിന് മാത്രമായി ഒതുങ്ങുന്നു .റബർ വില 130 രൂപയിലും താഴെ . റബർ ബോർഡ് വില ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് 132 രൂപയും അഞ്ചാം ഗ്രേഡിന് 129 രൂപയുമായി കുറഞ്ഞു.

വ്യാപാരികൾ കിലോഗ്രാമിനു മൂന്നു രൂപ താഴ്ത്തിയാണു ചരക്കു വാങ്ങിയത്. വ്യാപാരികൾ അതതു ദിവസം ചരക്ക് വിറ്റു തീർക്കുകയാണ്. ഇന്നലെ വിദേശവില 140 രൂപയിലെത്തി.

റബർ വ്യവസായികൾ ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് എസ്എംആർ 20 റബർ കിലോഗ്രാം 115-120 രൂപ നിരക്കിൽ ഇറക്കുമതിക്കുള്ള കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. തീരുവ ഉൾപ്പെടെയാണ് ഈ നിരക്ക് എന്നതിനാൽ വരുംമാസങ്ങളിലും വില സംഘടിതമായി ഇടിക്കാനാണു ടയർ കൻമ്പനികളുടെ നീക്കം.

റബർവില താഴ്ന്നിരിക്കെ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന സർക്കാരിന്‍റെ വിലസ്ഥിരതാ പദ്ധതി ഇപ്പോഴും മന്ദഗതിയിലാണ്. നിലവിൽ 40 കോടി രൂപ പദ്ധതിയിൽ കർഷകർക്കു സഹായം നൽകാനുണ്ട്.

rubber