2023ൽ ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യത്തിന് സാധ്യത: ഐ.എം.എഫ്

2023ൽ ലോക സമ്പദ് വ്യവസ്ഥ വലിയ പരീക്ഷണം നേരിടുമെന്ന് അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റീന ജോർജീവ മുന്നറിയിപ്പ് നൽകി

author-image
Lekshmi
New Update
2023ൽ ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യത്തിന് സാധ്യത: ഐ.എം.എഫ്

ന്യൂയോർക്: 2023ൽ ലോക സമ്പദ് വ്യവസ്ഥ വലിയ പരീക്ഷണം നേരിടുമെന്ന് അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റീന ജോർജീവ മുന്നറിയിപ്പ് നൽകി.‘ലോക സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നും മാന്ദ്യം പ്രതീക്ഷിക്കുന്നു.ചൈനയുടെ വളർച്ച മന്ദഗതിയിലാകുന്നത് വലിയ ഭീഷണിയാണ്.യു.എസിന്റെയും യൂറോപ്പിന്റെയും കാര്യവും വ്യത്യസ്തമല്ല.

ചൈനയും യു.എസും യൂറോപ്പുമാണ് ലോക സമ്പദ്‍വ്യവസ്ഥയുടെ ചക്രം തിരിക്കുന്നത്.ഇവിടെയുണ്ടാകുന്ന തളർച്ച ലോകത്തെയാകെ ബാധിക്കും.40 വർഷത്തിലെ താഴ്ന്ന വളർച്ചനിരക്കാണ് ചൈനയിലുള്ളത്.കോവിഡ് വ്യാപനവും നിയന്ത്രണ നടപടികളും വളർച്ചയെ ബാധിക്കും.ഈ വർഷം അവസാനത്തോടെ ചൈനയിലെ വളർച്ച മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

അതേസമയം ദീർഘകാല പ്രത്യാഘാതം സംബന്ധിച്ചും ആശങ്കയുണ്ട്. യുക്രെയ്ൻ യുദ്ധം, പണപ്പെരുപ്പം, യു.എസ് ഫെഡറൽ റിസർവിലെ അടക്കമുള്ള ഉയർന്ന പലിശനിരക്ക് എന്നിവയാണ് മാന്ദ്യത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ.യൂറോപ്പിലെ പകുതിഭാഗം ഈ വർഷം മാന്ദ്യം പ്രതീക്ഷിക്കുന്നു.

imf risk