2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അറ്റാദായം 19 ശതമാനം ഉയര്‍ന്ന് 19,299 കോടി രൂപയായി.
അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ ഇടിവും നികുതി ബാധ്യതയിലെ കുറവുമാണ് പ്രതീക്ഷിച്ചതിലും മികച്ച ലാഭം നേടാന്‍ കമ്പനിക്ക് സഹായകരമായത്. ഓഹരിയൊന്നിന് എട്ടു രൂപ വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍വര്‍ഷം ഇതേപാദത്തില്‍ 16,203 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മാര്‍ച്ച് പാദത്തില്‍ മൊത്തം വരുമാനം 2.7 ശതമാനം ഉയര്‍ന്ന് 2.13 ലക്ഷം കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ ചെലവില്‍ 7.9 ശതമാനം ഇടിവുണ്ടായതും കോര്‍പറേറ്റ് നികുതി ഉള്‍പ്പടെയുള്ളവയില്‍ 36.5ശതമാനം കുറവുണ്ടായതും കമ്പനിക്ക് നേട്ടമായി.
മാര്‍ച്ച് പാദത്തില്‍ നികുതിയിനത്തില്‍ 4,390 കോടി രൂപയാണ് കമ്പനിക്ക് നല്‍കേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷം സമാനകാലയളവില്‍ 5,266 കോടിയായിരുന്നു നികുതി ബാധ്യത.