റിസര്‍വ് ബാങ്ക് വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ്

മുംബൈ : റിസര്‍വ് ബാങ്കിന്റെ വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.

author-image
online desk
New Update
റിസര്‍വ് ബാങ്ക് വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ്

മുംബൈ : റിസര്‍വ് ബാങ്കിന്റെ വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തിലെ പ്രധാന വിഭാഗമായ വിദേശ നാണ്യ ആസ്തിയിലാണ് (എഫ്‌സിഎ) പ്രധാനമായും ഇടിവുണ്ടായത്. 112 കോടി ഡോളറിന്റെ ഇടിവാണ് ആസ്തിയിലുണ്ടായത്. ഇതോടെ ഈ വിഭാഗത്തിലെ ആസ്തി 39,600 കോടി ഡോളറിലെത്തി.

കഴിഞ്ഞ മാസം 30 ന് അവസാനിച്ച ആഴ്ചയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ 44.6 കോടി ഡോളറിന്റെ ഇടിവാണ് വിദേശ നാണ്യ കരുതല്‍ ധനശേഖരത്തിലുണ്ടായിരിക്കുന്നത്. ഇത് ഏകദേശം 3,195 കോടി രൂപയോളം വരും. എന്നാല്‍, സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 68.2 കോടി ഡോളര്‍ ഉയര്‍ന്ന് 2,775.5 കോടി ഡോളറായി. അമേരിക്കന്‍ ഡോളര്‍, യൂറോ, പൗണ്ട സെറ്റര്‍ലിങ്, ജാപ്പനീസ് യെന്‍ തുടങ്ങിയവയാണ് എഫ്‌സിഎയിലെ പ്രധാന വിദേശ നാണ്യങ്ങള്‍.

 

reserve bank