ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ റിലയൻസ് റീട്ടെയിലും, ജിയോയും

ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ച് റിലയൻസ് റീട്ടെയിലും, റിലയൻസ് ജിയോയും

author-image
Lekshmi
New Update
ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ റിലയൻസ് റീട്ടെയിലും, ജിയോയും

ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ച് റിലയൻസ് റീട്ടെയിലും, റിലയൻസ് ജിയോയും.ഫിനാൻഷ്യൽ ടെക്‌നോളജി സ്ഥാപനമായ ടിപാൽറ്റിയുടെ റിപ്പോർട്ടിൽ യഥാക്രമം 63 ബില്യൺ ഡോളറും, 58 ബില്യൺ ഡോളറും മൂല്യമുള്ള അവർ ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തും എത്തി.ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ രണ്ട് കമ്പനികൾ.

ലോകമെമ്പാടുമുള്ള ഏറ്റവും മൂല്യമുള്ള കമ്പനികളെക്കുറിച്ചാണ് റിപ്പോർട്ട് പറയുന്നത്.ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാൻസ്,ഫിനാൻഷ്യൽ സർവീസ് കോർപ്പറേഷൻ ആന്റ് ഗ്രൂപ്പ്,ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് എന്നിവയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികൾ.

ഈ കമ്പനികളെ ഹെക്ടോകോൺ അഥവാ 100 ബില്യൺ ഡോളറിലധികം മൂല്യമുള്ള കമ്പനികൾ എന്നാണ് വിളിക്കുന്നത്.ക്രഞ്ച്‌ബേസിൽ നിന്നും ട്രാക്ക്‌എക്‌സ്‌എന്നിൽ നിന്നുമുള്ള എല്ലാ ഡാറ്റയും റിപ്പോർട്ട് ക്രോഡീകരിക്കാൻ ശേഖരിച്ചിട്ടുണ്ടെന്ന് ടിപ്ലാറ്റി കുറിച്ചു.ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്റെ മൂല്യം 180 ബില്യൺ ഡോളറാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ മൂല്യം 40 ബില്യൺ ഡോളർ വർദ്ധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ജാക്ക് മാ സ്ഥാപിച്ച ആന്റ് ഗ്രൂപ്പ് ഈ വർഷം സ്‌പേസ് എക്‌സിനെ രണ്ടാം സ്ഥാനത്ത് നിന്ന് പിന്നിലാക്കി.അലിപേയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മൂല്യം 150 ബില്യൺ ഡോളറാണ്.മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്പേസ് എക്‌സ് 125 ബില്യൺ ഡോളറിൽ തുടരുന്ന മൂല്യത്തിൽ ഒരു മാറ്റവും കണ്ടില്ല.

reliance jio reliance retail