റിലയന്‍സ് ഇന്‍ഡസ്ട്രീസ്; വിപണി മൂല്യം 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനി

വിപണി മൂല്യം 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

author-image
anu
New Update
റിലയന്‍സ് ഇന്‍ഡസ്ട്രീസ്; വിപണി മൂല്യം 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനി

 

ന്യൂഡല്‍ഹി: വിപണി മൂല്യം 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി വില 1.89 ശതമാനം ഉയര്‍ന്ന് 2,958 രൂപയിലെത്തിയത്. ഇതോടെയാണ് കമ്പനി ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

രണ്ട് ആഴ്ചക്കുള്ളില്‍ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയിലേറെ വര്‍ധനവാണുണ്ടായത്. 2024 ജനുവരിക്കുശേഷം കമ്പനിയുടെ ഓഹരി വില 14 ശതമാനം ഉയരുകയും ചെയ്തു. 2005 ഓഗസ്റ്റില്‍ ഒരു ലക്ഷം കോടി രൂപ വിപണിമൂല്യം നേടിയ കമ്പനി 2019ല്‍ പത്ത് ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

ടിസിഎസ് (15 ലക്ഷം കോടി), എച്ച്ഡിഎഫ്സി ബാങ്ക് (10.5 ലക്ഷം കോടി), ഐസിഐസിഐ ബാങ്ക് (ഏഴ് ലക്ഷം കോടി), ഇന്‍ഫോസിസ് (ഏഴ് ലക്ഷം കോടി) എന്നിങ്ങനെയാണ് വിപണിമൂല്യത്തില്‍ മുന്‍നിരയിലുള്ള കമ്പനികള്‍.

റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, വിവിധ സാമ്പത്തിക സേവനങ്ങള്‍, ടെലികോം, ഓയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ റിലയന്‍സിന് നിലവില്‍ സാന്നിധ്യമുണ്ട്.

reliance industries Latest News Business News