ബ്രിട്ടാനിയയുടെ അറ്റാദായത്തില്‍ 40 ശതമാനം ഇടിവ്

ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ലിമിറ്റഡിന്റെ അറ്റാദായത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 556 കോടി രൂപയായി.

author-image
anu
New Update
ബ്രിട്ടാനിയയുടെ അറ്റാദായത്തില്‍ 40 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ലിമിറ്റഡിന്റെ അറ്റാദായത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 556 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ പാദത്തില്‍ ഇത് 937 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോഴും ET NOW 553 കോടി രൂപ ലാഭം കണക്കാക്കി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1 ശതമാനം വര്‍ധിച്ച് 4,256 കോടി രൂപയായി.

ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസങ്ങളില്‍ മൊത്ത വരുമാനം 12,532 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 3.6 ശതമാനം വളര്‍ച്ചയും പ്രവര്‍ത്തന ലാഭം 16 ശതമാനം ഉയര്‍ന്ന് 2,162 കോടി രൂപയുമായി.

അതേസമയം ചൊവ്വാഴ്ച എന്‍എസ്ഇയില്‍ ബ്രിട്ടാനിയയുടെ ഓഹരികള്‍ 2.14 ശതമാനം ഇടിഞ്ഞ് 5,015 രൂപയില്‍ ക്ലോസ് ചെയ്തു.

Latest News Business News britania