റെക്കോര്‍ഡിട്ട് ബിറ്റ്‌കോയിന്റെ മൂല്യം

ലോകത്തിലെ ഏറ്റവും മൂല്യമുള്ള പത്ത് ആസ്തികളിലൊന്നായി ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍. വെള്ളിയുടെ മൊത്തം വിപണി മൂല്യത്തെ മറികടന്നാണ് ലോകത്തിലെ എട്ടാമത്തെ വലിയ ആസ്തിയായി ബിറ്റ്കോയിന്‍ എത്തിയത്.

author-image
anu
New Update
റെക്കോര്‍ഡിട്ട് ബിറ്റ്‌കോയിന്റെ മൂല്യം

 

 കൊച്ചി: ലോകത്തിലെ ഏറ്റവും മൂല്യമുള്ള പത്ത് ആസ്തികളിലൊന്നായി ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍. വെള്ളിയുടെ മൊത്തം വിപണി മൂല്യത്തെ മറികടന്നാണ് ലോകത്തിലെ എട്ടാമത്തെ വലിയ ആസ്തിയായി ബിറ്റ്കോയിന്‍ എത്തിയത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ വലിയ തോതില്‍ പണമൊഴുക്കിയതാണ് ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചത്. ഇതോടെ ലോകത്തിലെ മൊത്തം ബിറ്റ്‌കോയിനിന്റെ മൂല്യം 1.414 ലക്ഷം കോടി ഡോളറിലെത്തി. നിലവില്‍ ഒരു ബിറ്റ്കോയിനിന്റെ മൂല്യം 72160 ഡോളറാണ്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെ ഉടമകളായ മെറ്റയുടെ മൂല്യം ബിറ്റ്കോയിന്‍ മറികടന്നിരുന്നു. ഗൂഗിളിന്റെ ആല്‍ഫബറ്റിന്റെ മൂല്യത്തെ മറികടന്ന് ബിറ്റ്‌കോയിന്‍ ഉടന്‍ മുന്നേറുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.

ആസ്തിയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സ്വര്‍ണത്തിന്റെ 14.7 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യവും വരും വര്‍ഷങ്ങളില്‍ ബിറ്റ്‌കോയിന്‍ തകര്‍ക്കുമെന്ന് വന്‍കിട നിക്ഷേപകര്‍ പ്രവചിക്കുന്നു.

 

business bitcoin record value