ഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ പലിശ നിരക്കുകളിൽ ഇളവുകൾ വരുത്തി റിസർവ് ബാങ്ക്. ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു റിവേഴ്സ് റിപോ നിരക്ക് നാല് ശതമാനമായും കുറച്ചിട്ടുണ്ട്. 0.90 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചത്.
സിആർആർ നിരക്കിലും ആർബിഐ കുറവ് വരുത്തി. ഒരു ശതമാനം കുറച്ച് മൂന്ന് ശതമാനമാക്കാനാണ് ആർബിഐ തീരുമാനിച്ചത്. ഇതുവഴി ബാങ്കുകൾക്ക് 1.7ലക്ഷം കോടി രൂപ ലഭിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഭവന, വാഹന വായ്പാ നിരക്കുകൾ കുറക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്ന് പറഞ്ഞ ശക്തികാന്ത ദാസ് വൈറസ് ബാധ രാജ്യത്ത് സൃഷ്ടിച്ചത് മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണെന്നും വ്യക്തമാക്കി.
MPC (Monetary Policy Committee) noted that global economic activity has come to a near stand-still as #COVID19 related lockdowns & social distancing in affected countries. Expectations of a shallow recovery in 2020 from 2019's decade low in global growth have been dashed: RBI Guv pic.twitter.com/LkoQ7vBi6B
— ANI (@ANI) March 27, 2020