1851 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിട്ട് ആര്‍ബിഐ

ബാങ്കിതര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി റിസര്‍വ് ബാങ്ക്

author-image
Neha C N
New Update
 1851 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിട്ട് ആര്‍ബിഐ

മുംബൈ: ബാങ്കിതര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി റിസര്‍വ് ബാങ്ക്. കഴിഞ്ഞ വര്‍ഷം 1851 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ ആര്‍ബിഐ റദ്ദാക്കിയിരുന്നു. കൂടാതെ മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് മടങ്ങ് അധികം സ്ഥാപനങ്ങളെയാണ് ആര്‍ബിഐ വിലക്കിയത്.  ആര്‍ബിഐയുടെ നടപടി സാമ്പത്തിക മേഖലക്ക് കൂടുതല്‍ തിരിച്ചടിയാകുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രവര്‍ത്തിക്കാനാവശ്യമായ മിനിമം ഫണ്ട് ഇല്ലാത്തതിനാലാണ് ധനകാര്യ സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കിയതെന്നാണ് ആര്‍ബിഐയുടെ വിശദീകരണം.

ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ വമ്പന്മാരായ ദെവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍, റിലയന്‍സ് ഹോം ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ തിരിച്ചടവ് മുടക്കിയത് മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. ആഭ്യന്തര പണ വിപണിയില്‍ ഇത്തരം സ്ഥാപനങ്ങളുടെ സ്വീകാര്യതയും കുറഞ്ഞുവരുന്നതും ആര്‍ബിഐ നടപടിക്ക് കാരണമായി.

കഴിഞ്ഞ മാസം ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെ നിയന്ത്രണം നാഷണല്‍ ഹൗസിംഗ് ബാങ്കില്‍നിന്ന് മാറ്റി ആര്‍ബിആക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നു. ബാങ്കിതര ധനകാര്യമേഖലകള്‍ തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുകിട വ്യവസായ മേഖലയെ ആണ്. വാഹന വിപണിയും ഹൗസിംഗ് മേഖലയും ബാങ്കിതര ധനകാര്യ മേഖലയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്.

 

RBI non bank finance companies