തിരുവനന്തപുരം: വിപണി വില കുറയാതെ നിത്യോപയോഗ സാധനങ്ങൾ .ചില്ലറ വ്യാപാരികൾ അവർക്ക് തോന്നും വിധമാണ് സാധനങ്ങൾ വിൽക്കുന്നത് .
തേങ്ങാ കിലോയ്‌ക്ക് 36 രൂപയിലെത്തിയതോടെ വെളിച്ചെണ്ണ വില 190 നോട് അടുത്തു. ചില്ലറ വിപണിയില്‍ വെളിച്ചെണ്ണയുടെ വില ഇന്നലെ 186 രൂപയിലെത്തി.
റേഷന്‍ വിതരണം താളംതെറ്റിയതോടെ വരും ദിവസങ്ങളില്‍ അരിവില ഉയരുമെന്നാണ് വിപണി സൂചന.
പിരിയന്‍ മുളകിനു ചില്ലറവില 220 രൂപയായിരുന്നു. സാദാ മുളകിന് 130 രൂപയായി. മുളക് കഴിഞ്ഞാല്‍ വിലയില്‍ മുന്‍പന്തിയിലുള്ളത് കടല പരിപ്പിനും വെള്ളക്കടലക്കുമാണ് ചില്ലറ വിപണിയില്‍ വില 160-ല്‍ എത്തി. തൊലിയുള്ള ഉഴുന്നിനും ഉഴുന്നു പരിപ്പിനും വില 150-ല്‍ എത്തിനില്‍ക്കുന്നു.
മല്ലി 120, വടപരിപ്പ് 50,കറുത്തകടല 100, ഗോതമ്പ് 31,പഞ്ചസാര 45, ഉരുട്ടുഴുന്ന് 130, പയര്‍പരിപ്പ് 100, സാമ്പാര്‍ പരിപ്പ് 100, പെരും പയര്‍ 100, ഗ്രീന്‍പീസ് 45, ശര്‍ക്കര 70, വെളുത്തുള്ളി 100 എന്നിങ്ങനെയായിരുന്നു വില.
അതേസമയം റോഡരുകില്‍ കൂട്ടിയിട്ടു വില്‍ക്കുന്ന സവാളക്ക് 15 രൂപ മാത്രമുള്ളപ്പോള്‍ ചില്ലറ വ്യാപാരികള്‍ 25 രൂപയാണ് ഈടാക്കിയത്.
കാലാവസ്ഥാവ്യതിയാനം ഉണ്ടായതിനാൽ പച്ചക്കറി വിലയും ഉയരാൻ സാധ്യതയുണ്ട് .