ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. വലിയ വിമാനങ്ങൾക്ക് നിയന്ത്രണം തുടരുമ്പോഴും യാത്രക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ് .എന്നാൽ ചരക്കുനീക്കം ഇതുവരെ മെച്ചപ്പെട്ടിട്ടില്ല .

author-image
Greeshma G Nair
New Update
 ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന. വലിയ വിമാനങ്ങൾക്ക് നിയന്ത്രണം തുടരുമ്പോഴും യാത്രക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ് .എന്നാൽ ചരക്കുനീക്കം ഇതുവരെ മെച്ചപ്പെട്ടിട്ടില്ല .

27,000 ടൺ വരെ ചരക്കുനീക്കം നടന്നിരുന്ന കരിപ്പൂരിൽ ഇേപ്പാൾ നേർ പകുതിയായിട്ടുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 26,51,008 പേരാണ് കരിപ്പൂർ വഴി യാത്രയായത്. ഇതിൽ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരാണ്.

വലിയ വിമാനങ്ങളുടെ സർവിസുകൾ പിൻവലിച്ചുവെങ്കിലും ഗൾഫിലേക്കും ആഭ്യന്തര സെക്ടറുകളിലേക്കും കൂടുതൽ സർവിസുകൾ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് യാത്രക്കാർ വർധിക്കാൻ കാരണം.

karipur airport