തിരുവനന്തപുരം: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച്‌സിഎല്‍) തിരുവനന്തപുരത്ത് വിവാന്ത ഹോട്ടല്‍ ആരംഭിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഹൃദയത്തുടിപ്പുകളും സംസ്‌കാരവും വെളിപ്പെടുത്തുന്ന ആകര്‍ഷകമായ രൂപകല്‍പ്പനയാണ് വിവാന്തയുടേത്. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന വിവാന്ത ഹോട്ടല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും പുറമേ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും അനുയോജ്യമാണ്.
കേരളത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ഒട്ടേറെ ഹോട്ടലുകളുള്ള ഐഎച്ച്‌സിഎലിന് ഈ നാടുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്ന് ഐഎച്ച്‌സിഎല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ചാട്ട്വാള്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വാണിജ്യപരമായ പ്രാധാന്യമുള്ള കേന്ദ്രങ്ങളിലൊന്നും ആകര്‍ഷകമായ ഒഴിവുകാല കേന്ദ്രവുമായ തിരുവനന്തപുരത്ത് വിവാന്ത തുടങ്ങിയതില്‍ ഏറെ സന്തോഷമുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സാന്നിദ്ധ്യം ഉറപ്പാക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് വിവാന്ത തിരുവനന്തപുരം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സെക്രട്ടേറിയേറ്റ്, സംസ്ഥാന അസംബ്ലി മന്ദിരം, എയര്‍പോര്‍ട്ട്, ടെക്‌നോപാര്‍ക്ക്, പത്മനാഭസ്വാമി ക്ഷേത്രം എന്നിവയോടൊക്കെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന വിവാന്ത തിരുവനന്തപുരത്തിന് 108 മുറികളാണുള്ളത്. പുതുമയും ഊര്‍ജ്ജവും നിറഞ്ഞ ആധുനിക രൂപകല്‍പ്പനയാണ് ഈ ഹോട്ടലിന്. വിശിഷ്ടമായി രൂപപ്പെടുത്തിയ മുറികളുള്ള സിഗ്‌നേച്ചര്‍ വിവാന്ത സ്വീറ്റ് നഗരത്തിലെ തന്നെ ഏറ്റവും വലുതാണ്. റൂഫ്‌ടോപ്പിലെ ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂളില്‍നിന്ന് അതിഥികള്‍ക്ക് നഗരത്തിന്റെ ഗംഭീര കാഴ്ചകള്‍ കാണാനുള്ള സൗകര്യമുണ്ട്.
വിവാന്ത തിരുവനന്തപുരത്തിനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ജനപ്രീതിയാര്‍ജ്ജിച്ചതുമായ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഐഎച്ച്‌സിഎലുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്എഫ്‌സി ഗ്രൂപ്പ് ആന്‍ഡ് മുരളിയ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. മുരളീധരന്‍ പറഞ്ഞു. കേരളത്തിന് ആഗോള ടൂറിസ്റ്റ് മാപ്പില്‍ സ്ഥാനം നേടാന്‍ പ്രധാനപ്പെട്ട സ്ഥാനം വഹിച്ച കമ്പനിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ദിവസം മുഴുവനും ആഗോള മെനു ലഭ്യമാകുന്ന മിന്റ്, നഗരത്തിലെ ആദ്യ സൗത്ത് ഇന്ത്യന്‍ ഫൈന്‍ ഡൈനിംഗ് സ്‌പെഷ്യാലിറ്റി റസ്റ്റോറന്റായ കാര്‍ഡമം എന്നിവ വിവാന്തയുടെ പ്രത്യേകതയാണ്. നഗരത്തിലെ ഏറ്റവും മികച്ച കണ്‍ഫക്ഷണറി ലഭ്യമാകുന്ന സ്വേള്‍ ദ ഡെലി, നഗരത്തിലെ ഏറ്റവും ആകര്‍ഷകമായ കോണ്‍ഫറന്‍സിംഗ് സൗകര്യം, റൂഫ്‌ടോപ് ഓപ്പണ്‍ എയര്‍ ബാങ്ക്വെറ്റിംഗ് വെന്യൂ എന്നിവയും എടുത്തു പറയണം.
പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രണ്ട് ഹോട്ടലുകള്‍ അടക്കം കേരളത്തില്‍ ഐഎച്ച്‌സിഎലിന് ആകെ 12 ഹോട്ടലുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി www.vivanta.com സന്ദര്‍ശിക്കുക.