മുംബയ് : നോട്ട് അസാധുവാക്കല്‍ മൂലം സര്‍ക്കാരിന്‍റെ വരുമാനത്തിലും ഇടിവുണ്ടാക്കിയെന്ന് വാര്‍ത്ത. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരമുള്ള നോട്ടുകള്‍ അച്ചടിക്കാന്‍ വന്പന്‍ തുക ചെലവായതാണ് കാരണം.
2017 സാന്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിഹിതത്തില്‍ വന്‍ ഇടിവാണുണ്ടായത്. 30,659 കോടി രൂപയാണ് റിസര്‍വ്വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്.
മുന്‍ വര്‍ഷം കേന്ദ്ര സര്‍ക്കാരിന് 65,876 കോടി രൂപ കൈമാറിയിരുന്നു. 35,217 കോടി രൂപയുടെ .കുറവാണുണ്ടായിട്ടുള്ളത്. ഇക്കഴിഞ്ഞ 15ന് കേന്ദ്ര ധനസഹമന്ത്രി പി രാധാകൃഷ്ണന്‍ ലോക്സഭയെ അറിയിച്ചതാണിത്.
പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ഡിസംബര്‍ എട്ട് വരെ 5000 കോടി രൂപ ചെലവിട്ടിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 1293. 6 കോടി രൂപയും 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 522.83 കോടി രൂപയും ചെലവായി.
രൂപ അഭിവൃദ്ധിപ്പെട്ടത് മൂലം വിദേശത്ത് നിന്ന് നിന്നുള്ള വരുമാനത്തിലും കുറവുണ്ടായി.