മുംബൈ: രാജ്യത്ത് അഞ്ചു മാസത്തിനുശേഷം നിഫ്റ്റി 18,000 തിരിച്ചുപിടിച്ചു. സെന്‍സെക്സ് 329 പോയന്റ് നേട്ടത്തില്‍ 60,444ലും നിഫ്റ്റി 99 പോയന്റ് ഉയര്‍ന്ന് 18,035ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകളിലും പ്രകടമായതാണ് മുന്നേറ്റത്തിനു കാരണം.
എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നെസ് ലെ, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, മീഡിയ എന്നിവയാണ് മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 0.6ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.