ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം കുറിച്ചു .

author-image
uthara
New Update
 ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം കുറിച്ചു . 186 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 35838ലും 67 പോയിന്റ് നിഫ്റ്റി നഷ്ടത്തില്‍ 10713ലുമാണ് വ്യാപാരം ആരംഭം കുറിച്ചത് .ബിഎസ്‌ഇയിലെ 366 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 1384 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുയി .

വിപ്രോ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ഐഒസി തുടങ്ങിയ കമ്പനികൾ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ അതേസമയം ഇന്ത്യ ബുള്‍സ് ഹൗസിങ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

market