സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം

സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനു മികച്ച അറ്റാദായം. 197.19 % വാര്‍ഷിക വര്‍ധനയോടെ 305.36 കോടി രൂപയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം.

author-image
anu
New Update
സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം

 

കൊച്ചി: സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനു മികച്ച അറ്റാദായം. 197.19 % വാര്‍ഷിക വര്‍ധനയോടെ 305.36 കോടി രൂപയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 102.75 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 203.24 കോടിയില്‍ നിന്നും 483.45 കോടിയായി. വര്‍ധന 137.87 ശതമാനമാണ്.

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 5.48 % നിന്നു 4.74 ആയി. അറ്റ നിഷ്‌ക്രിയ ആസ്തി 2.26 % നിന്ന് 1.61 % ആയി കുറയ്ക്കാനും കഴിഞ്ഞു. ഓഹരികളിലുള്ള വരുമാനം 6.42 % നിന്ന് 16.38 % ആയി ഉയര്‍ന്നു. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.25 % വര്‍ധിച്ച് 95,088 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 4.55 % വര്‍ധിച്ച് 29,236 കോടിയായി. കാസ നിക്ഷേപം 2.83 % വര്‍ധിച്ചു. വായ്പ വിതരണം 10.80 % വളര്‍ച്ചയോടെ 70,117 കോടിയില്‍ നിന്ന് 77,686 കോടിയിലെത്തി. സ്വര്‍ണ വായ്പ 13,053 കോടി രൂപയില്‍ നിന്ന് 15,369 കോടിയായി.17.74 ശതമാനമാണ് വര്‍ധനവ്.

south indian bank Latest News Business News