കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന് 180 കോടി രൂപയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആകമാന ലാഭം 148 കോടി രൂപയായിരുന്നു. 22 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാംപാദത്തിലെ ആകമാന വിറ്റുവരവ് 5223 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 3884 കോടി രൂപയായിരുന്നു. വിറ്റുവരവില്‍ 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് കഴിഞ്ഞ വര്‍ഷത്തെ 3219 കോടി രൂപയില്‍ നിന്ന് 4512 കോടി രൂപയായി ഉയര്‍ന്നു. 40 ശതമാനം വളര്‍ച്ചയാണ് വിറ്റുവരവിലുണ്ടായത്. ഇന്ത്യയില്‍ നിന്നുള്ള ആകമാന ലാഭം 133 കോടി രൂപയില്‍ നിന്നു 168 കോടി രൂപയായി ഉയര്‍ന്നു. 26 ശതമാനം വളര്‍ച്ച.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 683 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 641 കോടി രൂപ ആയിരുന്നു മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ലാഭം 14 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 17 കോടി രൂപ ആയിരുന്നു.