കൊച്ചി: രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ വര്‍ധനവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവില്‍ 62 ശതമാനം ഉയര്‍ന്ന് 1,870 കോടി രൂപയിലെത്തി. ആദ്യ ഒന്‍പത് മാസത്തില്‍ ബാങ്കിന്റെ അറ്റാദായം 83 ശതമാനം വര്‍ദ്ധനയോടെ 4,897 കോടി രൂപയായി.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.31 ശതമാനം കുറഞ്ഞ് 5.35 ശതമാനമായി. ആഗോള ബിസിനസ് 9.6 ശതമാനം ഉയര്‍ന്നു. നിക്ഷേപത്തില്‍ ഇക്കാലയളവില്‍ 8.28 ശതമാനവും വായ്പകളില്‍ 11.2 ശതമാനവും വര്‍ദ്ധനയുണ്ടായി. ആഭ്യന്തര നിക്ഷേപങ്ങള്‍ 7.62 ശതമാനം ഉയര്‍ന്ന് 5.99 ലക്ഷം കോടി രൂപയിലെത്തി.