റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്

ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, ബെർനാർഡ് ആർനോൾട്, ബിൽ ഗേറ്റ്‌സ് തുടങ്ങിയവരാണ് പട്ടികയിൽ അംബാനിക്ക് മുന്നിലുള്ളത്.

author-image
Preethi Pippi
New Update
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യൺ(6,76,725 കോടി രൂപ) ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, ബെർനാർഡ് ആർനോൾട്, ബിൽ ഗേറ്റ്‌സ് തുടങ്ങിയവരാണ് പട്ടികയിൽ അംബാനിക്ക് മുന്നിലുള്ളത്. രാജ്യത്തെ സമ്പന്നിരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയിൽ 2021ൽമാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്.

ജിയോ ഫോൺ നെക്‌സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കാനിരിക്കെയാണ് റിലയൻസിന്റെ ഓഹരി വിലയിൽ കഴിഞ്ഞയാഴ്ച കുതിപ്പുണ്ടായത്. എനർജി മേഖലയിലേക്കുള്ള ചുവടുവെപ്പും ആഗോളതലത്തിലുള്ള ഏറ്റെടുക്കലുകളും കമ്പനിക്ക് നേട്ടമായി.

mukesh ambani dollar 100 million club