ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്; പിന്തള്ളപ്പെട്ട് ഗൗതം അദാനി

ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ റിലയന്‍സ് ഇന്റര്‍സ്ട്രീസ് തലവന്‍ മുകേഷ് അംബാനി മുന്‍പില്‍. ലോകത്തെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്താണ് ഉള്ളത്.

author-image
Priya
New Update
ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്; പിന്തള്ളപ്പെട്ട് ഗൗതം അദാനി

മുംബൈ: ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ റിലയന്‍സ് ഇന്റര്‍സ്ട്രീസ് തലവന്‍ മുകേഷ് അംബാനി മുന്‍പില്‍. ലോകത്തെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്താണ് ഉള്ളത്.

ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി.അദ്ദേഹത്തിന്റെ ആസ്തി 82 ബില്യണ്‍ ഡോളറാണ്.

സമ്പത്തില്‍ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന കിരീടവും മുകേഷ് അംബാനി നിലനിര്‍ത്തി. 82 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്.

സമ്പത്തില്‍ 21ബില്യണ്‍ ഡോളര്‍ കുറഞ്ഞിട്ടും രാജ്യത്തും ഏഷ്യയിലും ഒന്നാം സ്ഥാനത്ത് തന്നെയെന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ രാജ്യത്തെ ഏറ്റവും സമ്പന്നെന്ന അദാനി എത്തിയപ്പോഴും അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തന്നെയായിരുന്നു ഏറ്റവും മൂല്യമുള്ള കമ്പനിക്കുള്ള ഒന്നാം സ്ഥാനം.

ലോകത്തെ സമ്പന്നന്മാര്‍ക്കെല്ലാം തന്നെ പോയ വര്‍ഷം വലിയ രീതിയിലാണ് സ്വത്തില്‍ കുറവ് വന്നത്. ജെഫ് ബെസോസിന് 70 ബില്യണ്‍ ഡോളറും, ഇലോണ്‍ മസ്‌കിന് 48 ബില്യണ്‍ ഡോളറും സമ്പത്തില്‍ കുറവ് വന്നിട്ടുണ്ട്.

 

ഓഹരി വിപണിയില്‍ പോയവര്‍ഷം 60% നഷ്ടം നേരിട്ട ഗൗതം അദാനി 23ആം സ്ഥാനത്താനുള്ളത്. 2022-ല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത് 23-ാം സ്ഥാനത്തേക്കാണ്.

ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറാണ്. ഹുറൂണ്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അദാനിക്ക് ഓരോ ആഴ്ചയും 3,000 കോടി രൂപ നഷ്ടപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന കിരീടവും അദാനിക്ക് നഷ്ടമായി. ചൈനയുടെ സോങ് ഷാന്‍ഷനാണ് അദാനിയെ മറികടന്നത്. ജനുവരിയില്‍, യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, അദാനിയുടെ സമ്പത്ത് കുത്തനെ ഇടിഞ്ഞിരുന്നു.

mukesh ambani gautam adani