ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഹാന്‍ഡ്സറ്റ് വിപണിയില്‍ നടപ്പു പാദത്തില്‍ എട്ടു മുതല്‍ 15 ശതമാനം ഇടിവുണ്ടാകുമെന്ന് സൂചന. കൊറോണ ബാധ കാരണം ജൂണില്‍ അവസാനിക്കുന്ന പാദത്തില്‍ ഹാന്‍ഡ്സെറ്റ് വില്‍പ്പന 30 ശതമാനത്തോളം ഇടിയുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍- ജൂണ്‍ കാലയളവിലെ വില്‍പ്പന 25 മുതല്‍ 30 ശതമാനത്തോളം ഇടിയുമെന്നാണ് വിപണി ഗവേഷകരായ ടെക്ആര്‍ക്കിന്റെ നിഗമനം. ഹാന്‍ഡ്സെറ്റ് കയറ്റുമതിയില്‍ ഈ വര്‍ഷം തുടക്കത്തില്‍ എട്ട് മുതല്‍ പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടതായി സൈബര്‍മീഡിയ റിസര്‍ച്ച് പുറത്തുവിട്ട ഡാറ്റ സൂചിപ്പിക്കുന്നു. വരും മാസങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പ്രതിസന്ധി കുറയാനിടയില്ലെന്നാണ് സൂചന. നടപ്പു പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഹാന്‍ഡ്സെറ്റ് കയറ്റുമതി 15 ശതമാനത്തോളം കുറയുമെന്ന് ക ൗണ്ടര്‍പോയിന്റ് റിസര്‍ച്ചും ചൂണ്ടിക്കാണിക്കുന്നു.
കൊറോണ ബാധ രാജ്യത്ത് കൂടുതല്‍ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ജൂണ്‍ അവസാനിക്കുന്ന പാദത്തില്‍ ആദ്യ രണ്ടു മാസങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അനലിസ്റ്റ് പ്രചീര്‍ സിംഗ് പറഞ്ഞു. സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട്ഫോണ്‍, ഫീച്ചര്‍ഫോണ്‍ തുടങ്ങിയ രണ്ടു വിഭാഗങ്ങളു ജനുവരി മാസത്തില്‍ മികച്ച വളര്‍ച്ച നേടി, ഫെബ്രുവരി മാസം അവസാനത്തോടെ പ്രതിസന്ധിയും തുടങ്ങിയതായി സൂചിപ്പിക്കപ്പെടുന്നു.