തിരുവനന്തപുരത്ത് നൈറ്റ് ഷോപ്പിംഗ് മാതൃക വിപുലീകരിക്കാന്‍ ലുലു മാള്‍

ഉപഭോക്താക്കള്‍ക്കിടയില്‍ നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാളിലെ എല്ലാ ഷോപ്പുകളിലും 6 മുതല്‍ 9 വരെ 50 ശതമാനം വരെ ഇളവ് നല്‍കും.

author-image
Greeshma Rakesh
New Update
തിരുവനന്തപുരത്ത് നൈറ്റ് ഷോപ്പിംഗ് മാതൃക വിപുലീകരിക്കാന്‍ ലുലു മാള്‍

തിരുവനന്തപുരം : തലസ്ഥാനത്തെ ആദ്യ നൈറ്റ് ഷോപ്പിംഗ് മാതൃക വിജയകരമായി നടപ്പാക്കി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ നൈറ്റ് ഷോപ്പിംഗ് ആശയം വിപുലീകരിച്ച് ലുലു മാള്‍. ഇത്തവണ ജൂലൈ 6-ാം തീയതി മുതല്‍ 9 വരെയാണ് നൈറ്റ് ഷോപ്പിംഗും നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗും ആരംഭിക്കുക.

ഉപഭോക്താക്കള്‍ക്കിടയില്‍ നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാളിലെ എല്ലാ ഷോപ്പുകളിലും നാല് ദിവസവും 50 ശതമാനം വരെ ഇളവ് നല്‍കും. 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലെ ഷോപ്പിംഗ് സമയം, ഇളവുകളുടെ വിവരങ്ങള്‍ എന്നിവയറിയാന്‍ ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബില്‍ബോര്‍ഡ് തയ്യാറാക്കി. കേരളത്തില്‍ ആദ്യമായാണ് എ ആര്‍ സാങ്കേതികവിദ്യ ഷോപ്പിങ്ങിലേക്കും ഉപയോഗപ്പെടുത്തുന്നത്.

lulu mall Midnight Shopping Thiruvananathapuram