മുംബൈ: ഇരുപത് ലക്ഷം ഇന്ത്യയ്ക്കാര്‍ക്ക് നിര്‍മ്മിതബുദ്ധി വികസനത്തില്‍ വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്നതിന് ആഗോള ഐ.ടി ഭീമനായ മൈക്രോസോഫ്റ്റ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. നിര്‍മ്മിതബുദ്ധിയുടെ മേഖലയില്‍ നിയന്ത്രണങ്ങളും നിയമങ്ങളും ശക്തമാക്കാന്‍ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സത്യ നാദല്ല പറഞ്ഞു. രാജ്യത്തെ ചെറുകിട, ഇടത്തരം നഗരങ്ങളിലെ യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്.