ന്യൂ ഡൽഹി : വാഹന വിപണിയെ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിക്കാൻ സർക്കാർ സഹായിക്കണമെന്ന് മാരുതി സുസുക്കി എംഡി കെനികി അയുകവ. നിലവിൽ ഇത് ബുദ്ധിമുട്ടുള്ള കാലമാണെന്നും കഴിഞ്ഞ കാലങ്ങളിൽ നികുതി ഇളവ് നൽകിയിരുന്നത് വളരെയേറെ സഹായിച്ചിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിൽ 28 ശതമാനമുള്ള ജിഎസ്ടി 18 ശതമാനമായി കുറയ്ക്കണമെന്ന് വാഹനനിർമ്മാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 31 ശതമാനത്തിന്റെ ഇടിവാണ് വാഹനവിപണിയിൽ ജൂലൈയിൽ ഉണ്ടായത്. മാരുതി സുസുക്കി എംപിവി എക്സ്എൽ 6 ന്റെ ലോഞ്ചിങിനിടയിലാണ് എംഡി ഇക്കാര്യം പറഞ്ഞത്.