ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ അറ്റാദായത്തിൽ 27% കുറവ്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ മാരുതിക്ക് 1435.5 കോടി രൂപയാണ് ആദായമായി ലഭിച്ചത്.
കഴിഞ്ഞ വർഷം ഈ കാലയളവിൽ 1975.30 കോടിയാണ് അറ്റാദായമായി ലഭിച്ചത്. അതായത്, 27.32 ശതമാനത്തിന്റെ നഷ്ടമാണ് കാർ നിർമാണ ഭീമന്മാരായ മാരുതി നേരിട്ടത്.
വാഹന വിപണി നേരിടുന്ന സമ്മർദവും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയുമാകാം മാരുതിയുടെ കച്ചവടത്തിൽ വ്യക്തമായ ഈ നഷ്ടം രേഖപ്പെടുത്തിയത്. കാറുകളുടെ വിൽപ്പനയിലും കമ്പനി വൻ നഷ്ടം നേരിട്ടു. വെറും 14% മാത്രമാണ് മാരുതിക്ക് വിൽക്കാൻ സാധിച്ചുള്ളൂ. വിൽപ്പനയിൽ നിന്ന് വരവായി 18,753.20 കോടി മാത്രമേ കമ്പനിക്ക് ലഭിച്ചുള്ളൂ. കഴിഞ്ഞ വർഷം 21,810.70 കോടിയാണ് കമ്പനിക്ക് കാർ വിൽപ്പന ഇനത്തിൽ വരവായി ലഭിച്ചത്.