മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വൈറ്റിലയിലെ ശാഖ സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം ചെയ്തു.

author-image
Web Desk
New Update
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

കൊച്ചി: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വൈറ്റിലയിലെ ശാഖ സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എംഎല്‍എ, കൗണ്‍സിലര്‍ സോണി ജോസഫ് എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഡയറക്ടറായ ജിസ്സോ ബേബി, വൈസ് ചെയര്‍പേഴ്‌സണ് മറിയാമ്മ പിയൂസ്, വൈസ് പ്രസിഡന്റ് ജോസ് മോഹന്‍, സിജിഎം പൗസണ്‍് വര്‍ഗ്ഗീസ്, ജനറല്‍ മാനേജര്‍ മേഷ്. കെ. എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് 450 കോടി രൂപയുടെ ബിസിനസാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയ്തത്. കേന്ദ്രഗവണ്മെന്റിന്റെ അംഗീകാരമുള്ള സൊസൈറ്റിയില്‍ മെമ്പര്‍മാര്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍്, റെക്കറിങ്ങ് ഡിപ്പോസിറ്റുകള്‍, സേവിംങ്‌സ് അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന റിട്ടേണ്‍ ഉറപ്പാക്കുന്നു. സൊസൈറ്റിയില്‍ വെഹിക്കിള്‍ ലോണ്‍, ബിസിനസ് ലോണ്‍, അഗ്രിക്കള്‍ച്ചര്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, പേഴ്‌സണല്‍ ലോണ്‍ എന്നിങ്ങനെ എല്ലാവിധ ലോണ്‍ സൗകര്യങ്ങളും മെമ്പര്‍്മാര്‍്ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാണ്.

99 ശതമാനം റിക്കവറിംഗ് നടത്തുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി 2030 നുള്ളില്‍ 25000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. കൂടാതെ സൊസൈറ്റി ബോചെ ഗോള്‍്ഡ് & ഡയമണ്ട്‌സുമായി സഹകരിച്ചുകൊണ്ട് 1000 മിനി ജ്വല്ലറി സ്റ്റോറുകള്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ആരംഭിക്കും. വിവാഹാവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണാഭരണങ്ങള്‍ കടമായി ലഭിക്കും എന്നതാണ് ഈ ജ്വല്ലറികളുടെ പ്രത്യേകത. മാസതവണകളായി പണം തിരിച്ചടയ്ക്കാം. സ്വര്‍ണാഭരണങ്ങള്‍ വായ്പയിലൂടെ ലഭ്യമാക്കാന്‍ ഓരോ ഗ്രാമത്തിലും ഓരോ ക്രെഡിറ്റ് ഓഫീസറെ നിയമിക്കും. ഇതിലൂടെ അനേകം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ബോചെ പറഞ്ഞു. ഉദ്ഘാടന ദിവസം നടന്ന ലോണ്‍ മേളയില്‍ 200 ല്‍പ്പരം മെമ്പര്‍മാര്‍ക്കുള്ള വിവിധ ലോണുകള്‍ നല്‍കി. സൊസൈറ്റിയുടെ ലാഭ വിഹിതത്തില്‍ നിന്നും സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള നിര്‍ദ്ധനരായ രോഗികള്‍ക്കുളള ധനസഹായവും ചടങ്ങില്‍ ബോചെ വിതരണം ചെയ്തു.

business boby chemmanur malankara credit society