'ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതിയുമായി മലബാര്‍ ഗ്രൂപ്പ്

ആഗോള ജുവലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് നേത്യത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പിന്റെ 'ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതി ദക്ഷിണ ആഫ്രിക്കയിലെ സാംബിയയിലേക്ക് വ്യാപിപ്പിച്ചു.

author-image
anu
New Update
'ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതിയുമായി മലബാര്‍ ഗ്രൂപ്പ്

 

കോഴിക്കോട് : ആഗോള ജുവലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് നേത്യത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പിന്റെ 'ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതി ദക്ഷിണ ആഫ്രിക്കയിലെ സാംബിയയിലേക്ക് വ്യാപിപ്പിച്ചു. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കാനായി മലബാര്‍ ഗ്രൂപ്പ് തുടങ്ങിയതാണ് 'ഹംഗര്‍ ഫ്രീ വേള്‍ഡ് ' പദ്ധതി. പ്രതിവര്‍ഷം ഇവിടുത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് 36 ലക്ഷം സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനാണ് മലബാര്‍ ഗ്രൂപ്പിന്റെ തീരുമാനം.

മലബാര്‍ ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഹബായ യു.എ.ഇയിലെ ദുബായ് ഗോള്‍ഡ് സൂക്കില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് 'ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ. പി അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് തുടങ്ങിയവര്‍ചടങ്ങില്‍ പങ്കെടുത്തു.

 

business malabar group hunger free world