ഹൈദരാബാദ്: മലബാര്‍ ഗ്രൂപ്പിന്റെ 'ഗ്രാന്‍മ ഹോം', ഹംഗള്‍ ഫ്രീ വേള്‍ഡ് എന്നീ സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് തെലങ്കാനയില്‍ തുടക്കമായി. ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഈ പരിപാടി നടപ്പാക്കുന്നത്. തെലങ്കാന ഗ്രാമവികസന മന്ത്രി ഡി. അനസൂയ സീതക്ക ഹൈദരാബാദില്‍ രണ്ടു പരിപാടികളും ഉദ്ഘാടനം ചെയ്തു.
അഗതികളായ അമ്മമാരെ പുനരധിവസിപ്പിക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ പദ്ധതിയാണ് ഗ്രാന്‍മ ഹോം. ചന്ദ്രനഗറില്‍ പതിനേഴായിരം ചതുരശ്ര അടി കെട്ടിടത്തിലാണ് ഗ്രാന്‍മ ഹോം ഒരുക്കിയിട്ടുള്ളത്. അഞ്ചുനില കെട്ടിടത്തില്‍ 135 പേര്‍ക്കുള്ള സൗകര്യം ഇപ്പോഴുണ്ട്. വയോജന പരിചരണത്തില്‍ യോഗ്യതയുള്ള വളണ്ടിയര്‍മാരാണ് സേവനം നല്‍കുന്നത്. 24 മണിക്കൂറും വൈദ്യസേവനവും ലഭ്യമാണ്.