'ഗുജറാത്തുമായി വൈകാരിക ബന്ധം': അഹമ്മദാബാദില്‍ ലുലുമാള്‍ നിര്‍മ്മിക്കുമെന്ന് യൂസഫലി

വൈകാരിക ബന്ധമുള്ള ഗുജറാത്തില്‍ ലുലുമാള്‍ നിര്‍മ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.3000 കോടിയുടെ നിക്ഷേപത്തില്‍ വാണിജ്യ നഗരമായ അഹമ്മദാബാദില്‍ മാള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു.

author-image
Priya
New Update
'ഗുജറാത്തുമായി വൈകാരിക ബന്ധം': അഹമ്മദാബാദില്‍ ലുലുമാള്‍ നിര്‍മ്മിക്കുമെന്ന് യൂസഫലി

ഗാന്ധിനഗര്‍: വൈകാരിക ബന്ധമുള്ള ഗുജറാത്തില്‍ ലുലുമാള്‍ നിര്‍മ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.3000 കോടിയുടെ നിക്ഷേപത്തില്‍ വാണിജ്യ നഗരമായ അഹമ്മദാബാദില്‍ മാള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു.

ജനുവരിയില്‍ മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എംഎ യൂസഫലി അറിയിച്ചു.ഗുജറാത്ത് മുഖ്യമന്ത്രിയും ലുലു ഗ്രൂപ്പും ഗുജറാത്തില്‍ മുതല്‍ മുടക്കുന്നത് സംബന്ധിച്ച ധാരണാ പത്രത്തിലും ഒപ്പിട്ടിരുന്നു.ഗുജറാത്തില്‍ നിന്നാണ് തന്റെ കച്ചവട ജീവിതം ആരംഭിച്ചത്.

അതുകൊണ്ട് ഗുജറാത്തുമായി എന്നും തനിക്ക് വൈകാരിക ബന്ധമുണ്ടെന്നും യൂസഫലി പറഞ്ഞു.വര്‍ഷങ്ങളായി തന്റെ പിതാവും കുടുംബാംഗങ്ങളും
അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

30 മാസത്തിനകം ലുലുമാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.ഇതിലൂടെ 6000 ആളുകള്‍ക്ക് നേരിട്ടും 15,000ത്തില്‍ അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ വി ആനന്ദ് റാം പറഞ്ഞു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഫണ്‍ടുറ, 15 സ്‌ക്രീന്‍ സിനിമ, മുന്നൂറില്‍ കൂടുതല്‍ ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകള്‍, വിശാലമായ ഫുഡ് കോര്‍ട്ട്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാള്‍. പ്രാദേശിക കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും മാളില്‍ വിപണന സൗകര്യമുണ്ടാകും.

gujarat lulu mall m a yousafali