അബുദാബി മിഡി ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വരുന്നു

അബുദാബി മിഡി ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വരുന്നു

author-image
online desk
New Update
അബുദാബി മിഡി ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വരുന്നു

അബുദാബി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനുകളിലൊന്നായ അബുദാബി മിഡി ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു. ഇതാദ്യമായാണ് എയര്‍പോര്‍ട്ട് ഡ്യൂഫ്രീ മേഖലയ്ക്കുള്ളില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നത്. മൂന്ന് ലക്ഷത്തിലധികം വിസ്തീര്‍ണ്ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വിനോദം എന്നിവ ഉള്‍ക്കൊള്ളുന്ന മിഡ്ഫീല്‍ഡ് ടെര്‍മിനലിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന നിരയിലേക്കാണ് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു കടന്നു വരുന്നത്.

അബുദാബി എയര്‍പോര്‍ട്ടിനുവേണ്ടി സിഇഒ ബ്രയാന്‍ തോംസണും ലുലു ഗ്രൂപ്പിനുവേണ്ടി സിഇഒ സൈഫി രൂപാവാലയും കരാറില്‍ ഒപ്പ് വച്ചു. ദീര്‍ഘകാല റീട്ടെയില്‍ തന്ത്രത്തിന്റെ നിര്‍ണായക ചുവടാകും ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തമെന്ന് എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ താനൂണ്‍ അല്‍ നഹ്യാന്‍ പറഞ്ഞു.
പ്രാദേശിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കി ലോകോത്തര യാത്ര അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നല്‍കുകയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു.

അന്താരാഷ്ട്ര ആര്‍ക്കിടെക്റ്റുകളാണ് ടെര്‍മിനലിലെ ലുലു സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. 21,000 കോടി രൂപ ചെലവഴിച്ച് 80 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണിതുയരുന്ന മിഡ് ഫീല്‍ഡ് ടെര്‍മിനലിനു പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. അടുത്ത വര്‍ഷം മാര്‍ച്ചിനകം ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷുന്നത്.

 

lulu hypermarket abudhabi midi field terminal