തിരുവനന്തപുരം: കിഫ്ബിയുടെ ചരിത്രനേട്ടമായ മസാല ബോണ്ടിന്റെ ലണ്ടന്‍ സ്റ്റോക് എക്സ്‌ചേഞ്ചിലെ വില്‍പന ഉല്‍ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. മേയ് 17നാണ് ചടങ്ങ്.ലണ്ടന്‍ സ്റ്റോക് എക്സ്‌ചേഞ്ച് ഒരു മുഖ്യമന്ത്രിയെ ക്ഷണിക്കുന്നത് ആദ്യമാണ്.14ന് ജനീവയിലേക്ക് പോകുന്ന മുഖ്യമന്ത്രി മടക്കയാത്രയില്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.
2150 കോടിയുടെ മസാലബോണ്ട് വാങ്ങിയത് ലാവ്ലിന്‍ കമ്പനിയുടെ 20ശതമാനം ഓഹരികള്‍ വഹിക്കുന്ന സി.ഡി.പി.ക്യു എന്ന കനേഡിയന്‍ കമ്പനിയാണെന്ന വിവരമാണ് പുറത്തുവന്നത്. ഇന്‍സ്റ്റിറ്റിയൂഷന്‍ വില്‍പനയിലാണ് സി.ഡി.പി.ക്യു ബോണ്ടുകള്‍ വാങ്ങിയത്. പൊതുവിപണിയില്‍ വില്‍ക്കുന്ന ചടങ്ങ് മണി മുഴക്കി തുടക്കമിടാനാണ് മുഖ്യമന്ത്രിക്ക് ക്ഷണം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പ്രധാനപ്പെട്ട പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോള്‍ മണിമുഴക്കിയാണ് തുടക്കം കുറിക്കുന്നത്.
നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് വില്‍പനയുടെ തുടക്കം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ക്ഷണിച്ച് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു. പ്രളയ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മേയ് 14,15തീയതികളില്‍ ഐക്യരാഷ്ര്ടസഭയുടെ ജനീവയിലെ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ജനീവ പരിപാടിയില്‍ ലണ്ടനിലെ ചടങ്ങ്കൂടി ഉള്‍പ്പെടുത്താനുള്ള അനുമതിക്കായി കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കും.