കരാര്‍ ഒപ്പിട്ടു: ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലയണല്‍ മെസി

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുമായി കരാര്‍ ഒപ്പിട്ട് എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡറായി മെസി ഇനി പ്രവര്‍ത്തിക്കും.

author-image
Web Desk
New Update
കരാര്‍ ഒപ്പിട്ടു:  ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലയണല്‍ മെസി

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുമായി കരാര്‍ ഒപ്പിട്ട് എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡറായി മെസി ഇനി പ്രവര്‍ത്തിക്കും.'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക.

ബൈജൂസ് നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോണ്‍സര്‍മാരാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്‌ബോള്‍ മിശിഹയുമായി ബൈജൂസ് കൈകോര്‍ക്കുന്നത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

baijus lionel messi