സിയാല്‍ മാതൃകയില്‍ കേരള റബര്‍ ലിമിറ്റഡ് കമ്പനി; കിറ്റ്‌കോ പദ്ധതി രേഖ നല്‍കി

സിയാല്‍ മാതൃകയില്‍ സ്ഥാപിക്കുന്ന കേരള റബര്‍ ലിമിറ്റഡ് കമ്പനി ആരംഭിക്കാന്‍ അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. പദ്ധതി നിര്‍വ്വഹണത്തിനായി നിയോഗിച്ച കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ കിറ്റ്കോ വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്.

author-image
Web Desk
New Update
സിയാല്‍ മാതൃകയില്‍ കേരള റബര്‍ ലിമിറ്റഡ് കമ്പനി; കിറ്റ്‌കോ പദ്ധതി രേഖ നല്‍കി

തിരുവനന്തപുരം: സിയാല്‍ മാതൃകയില്‍ സ്ഥാപിക്കുന്ന കേരള റബര്‍ ലിമിറ്റഡ് കമ്പനി ആരംഭിക്കാന്‍ അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. പദ്ധതി നിര്‍വ്വഹണത്തിനായി നിയോഗിച്ച കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ കിറ്റ്കോ വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, പ്രകൃതിദത്ത റബറിന്റെ ഉയര്‍ന്ന ഉപയോഗം, കയറ്റുമതിയുടെ കൂടുതല്‍ സാധ്യത, ഉയര്‍ന്ന പ്രവര്‍ത്തന മാര്‍ജിന്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്ന് ഉല്പന്നങ്ങളുടെ നിര്‍മ്മാണമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഫ് ദ റോഡ് ടയറുകള്‍, ഹീറ്റ് റെസിസ്റ്റന്റ് ലാറ്റക്സ് ത്രെഡ്, മെഡിക്കല്‍ ഗ്ലൗസ് എന്നിവയാണ് അവ. മെഡിക്കല്‍ ഗ്ലൗസ് ഒഴികെയുള്ള ഉല്പന്നങ്ങള്‍ കമ്പനി മുഖേന ഉല്പാദിപ്പിക്കും.

മൂന്ന് ഘട്ടങ്ങളായി വികസിപ്പിക്കുന്ന പദ്ധതിക്ക് 1050 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ വെള്ളൂരിലുള്ള ഭൂമിയാണ് പദ്ധതിക്കായി പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ ഡോ.എന്‍.ജയരാജ്, ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

rubber kerala