തിരുവനന്തപുരം: കേരളാ ഗ്രാമീൺ ബാങ്ക് കാർഷിക മേഖലയ്ക്കായി വായ്പ നൽകുന്നു . ബാങ്ക് വായ്പയായി വിതരണം ചെയ്യുന്ന 16,000 കോടി രൂപയില്‍ 10,000 കോടി കാര്‍ഷികമേഖലയില്‍ നല്‍കുമെന്ന് ഈ സാമ്പത്തിക വര്‍ഷത്തെ പുതിയ പദ്ധതികളുടെ പ്രഖ്യാപന യോഗത്തില്‍ ചെയര്‍മാന്‍ ഷാജി കെ.വി, നിയുക്ത ചെയര്‍മാന്‍ രവി കൃഷ്ണ എം.കെ എന്നിവര്‍ വ്യക്തമാക്കി.
ഈവര്‍ഷം ശാഖയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. നടപ്പുസാമ്പത്തിക വര്‍ഷം രണ്ടു ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ്കാര്‍ഡ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കും. ബാങ്കിന്റെ മൊത്തം ബിസിനസ്സ് 38,000 കോടിരൂപയും നിക്ഷേപവും വായ്പയും 19,000 കോടിരൂപ വീതവുംഉയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.