സംസ്ഥാനത്ത് ഉത്രാട ദിനത്തിലും മാറ്റമില്ലാതെ സ്വര്‍ണ്ണവില. അഞ്ച് ദിവസമായി ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വ്യാഴാഴ്ച വര്‍ധിച്ചാണ് സ്വര്‍ണവില ഈ നിരക്കിലെത്തിയത്.ഓഗസ്റ്റ് 17 മുതല്‍ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഓഗസ്റ്റ് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകാതെ നില്‍ക്കുന്നത്. റെക്കോര്‍ഡ് ഉയരത്തില്‍ നിന്നു ഇറങ്ങിയ ബോണ്ട് യീല്‍ഡിന്റെ ചലനങ്ങള്‍ സ്വര്‍ണത്തിന്റെ ഗതി നിര്‍ണയിക്കും.