തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്നലെയാണ് പവന് 38,720 രൂപയും ഗ്രാമിന് 4840 രൂപയുമായി സ്വര്‍ണവില ഉയര്‍ന്നത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കഴിഞ്ഞ ദിവസം കൂടിയത്. ഇന്നും ഇതേ നിരക്ക് തുടരുകയാണ്.
മാര്‍ച്ച് 1 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ സ്വര്‍ണവില ഉണ്ടായിരുന്നത്. 37,360 രൂപയായിരുന്നു ഒരു പവന് വില. മാര്‍ച്ച് രണ്ടിന് ഇത് 800 രൂപ കൂടി 38160 ആയി. മാര്‍ച്ച് മൂന്നിന് വീണ്ടും വില കുറഞ്ഞതിനു ശേഷം നാലിന് 38160 ല്‍ തന്നെ എത്തി.
സംസ്ഥാന നികുതികള്‍, എക്‌സൈസ് തീരുവ, മേക്കിംഗ് ചാര്‍ജ്ജ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ സ്വര്‍ണ്ണത്തിന്റെ വില ദിനംപ്രതി മാറുന്നതിന് കാരണമാകുന്നു.