തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ 2021-22 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വിറ്റുവരവ് നേടി. 522 കോടി രൂപയാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ്. 20 കോടി രൂപയുടെ അറ്റാദായവും നേടി. 458 കോടിയായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവ്. ഉപകമ്പനികളായ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് (കണ്ണൂര്‍) 78.50 കോടി രൂപയും, കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡ് (മലപ്പുറം) 13.85 കോടി രൂപയും വിറ്റുവരവുണ്ടാക്കി.