ജോയ് ആലൂക്കാസ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോയ് ആലൂക്കാസ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

author-image
Priya
New Update
ജോയ് ആലൂക്കാസ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോയ് ആലൂക്കാസ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

സിപിഎം ക്യാമ്പ് ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ആന്ധ്രാപ്രദേശിലെ നിക്ഷേപങ്ങളേയും അവസരങ്ങളേയും കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

സംസ്ഥാനം പിന്തുടരുന്ന സുതാര്യമായ നയങ്ങളെക്കുറിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി വിശദീകരിച്ചു.എല്ലാവിധ സഹായസഹകരണങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തില്‍ മികച്ച പരിശീലനം ലഭിച്ച മാനവവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ജോയ് ആലൂക്കാസ് സി.ഒ.ഒ ഹെന്റി ജോര്‍ജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Joy Alukkas jagan mohan reddy