പ്രതിദിന ഫ്‌ളൈറ്റ് സർവീസുമായി ജെറ്റ് എയര്‍വേസ്

ജെറ്റ് എയര്‍വേസ് 16 മുതല്‍ മംഗലാപുരത്തിനും ന്യൂ ഡൽഹിക്കുമിടയില്‍ പ്രതിദിന ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കും. മംഗലാപുരത്തു നിന്നു രാവിലെ 8.20-ന് പുറപ്പെടുന്ന വിമാനം ദല്‍ഹിയില്‍ 11.10-ന് എത്തും. മൂന്നിന് മടങ്ങും. വൈകുന്നേരം 5.50ന് മംഗലാപുരത്ത് എത്തും.

author-image
Greeshma G Nair
New Update
പ്രതിദിന ഫ്‌ളൈറ്റ് സർവീസുമായി ജെറ്റ് എയര്‍വേസ്

കൊച്ചി: ജെറ്റ് എയര്‍വേസ് 16 മുതല്‍ മംഗലാപുരത്തിനും ന്യൂ ഡൽഹിക്കുമിടയില്‍ പ്രതിദിന ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കും. മംഗലാപുരത്തു നിന്നു രാവിലെ 8.20-ന് പുറപ്പെടുന്ന വിമാനം ദല്‍ഹിയില്‍ 11.10-ന് എത്തും. മൂന്നിന് മടങ്ങും. വൈകുന്നേരം 5.50ന് മംഗലാപുരത്ത് എത്തും.

ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യനിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് 4929 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മംഗലാപുരം- ഡ ല്‍ഹി- മംഗലാപുരം ചാര്‍ജ് 9,698 രൂപയാണ്. ബോയിംഗ് 737-800 ആണ് ഉപയോഗിക്കുക.

delhi jet airways