ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനത്ത് നിന്ന് വിരമിച്ചു

ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്നും ലോകത്തെ അതിസമ്പന്നരിൽ ഒന്നാമൻ ജെഫ് ബെസൊസ് പടിയിറങ്ങി. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയാണ് ബെസോസ്. ഇനി അദ്ദേഹം തന്റെ ബ്ലൂ ഒറിജിൻ കമ്പനിയുമായി ബഹിരാകാശ സഞ്ചാരത്തിൽ പുതുവഴികൾ തേടും. അടുത്ത സുഹൃത്തും സഹോദരനുമായ മാർക്കിനൊപ്പം ബ്ല്യൂ ഒറിജിന്റെ ആദ്യ പേടകമായ ന്യൂ ഷെഫേഡിൽ 20-ന് ബഹിരാകാശത്തേക്കു കുതിക്കുമെന്നും ബെസോസ് അറിയിച്ചിട്ടുണ്ട്.

author-image
sisira
New Update
ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനത്ത് നിന്ന് വിരമിച്ചു

ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്നും ലോകത്തെ അതിസമ്പന്നരിൽ ഒന്നാമൻ ജെഫ് ബെസൊസ് പടിയിറങ്ങി.

കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയാണ് ബെസോസ്. ഇനി അദ്ദേഹം തന്റെ ബ്ലൂ ഒറിജിൻ കമ്പനിയുമായി ബഹിരാകാശ സഞ്ചാരത്തിൽ പുതുവഴികൾ തേടും.

അടുത്ത സുഹൃത്തും സഹോദരനുമായ മാർക്കിനൊപ്പം ബ്ല്യൂ ഒറിജിന്റെ ആദ്യ പേടകമായ ന്യൂ ഷെഫേഡിൽ 20-ന് ബഹിരാകാശത്തേക്കു കുതിക്കുമെന്നും ബെസോസ് അറിയിച്ചിട്ടുണ്ട്.

സിഇഒ പദവിയില്‍യില്‍നിന്നും വിരമിക്കുന്ന 57 കാരനായ ഇദ്ദേഹം ഇനി ആമസോണിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരും.

14.38 ലക്ഷം കോടിയിലധികം ആസ്തിയുമായാണ് ഇദ്ദേഹം വിരമിക്കുന്നത്.
1994 ജൂലൈ 5-നാണ് ജെഫ് ആമസോണ്‍ രൂപീകരിക്കുന്നത്.

27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ വാടക വീടിന്‍റെ ഗ്യാരേജില്‍ ആരംഭിച്ച കമ്പനിയെ 1.7 ട്രില്യണ്‍ മൂല്യമുള്ള ആഗോള ഭീമനായി വളര്‍ത്തിയെടുത്തതിന് പിന്നിലെ ശക്തി ജെഫ് ബെസോസ് എന്ന വ്യക്തിയുടെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്.

ആമസോണ്‍ കമ്പനി പീകരിച്ച ശേഷം ഇതാദ്യമായാണ് സിഇഒ പദവിയില്‍ ഒരു മാറ്റം ഉണ്ടാവുന്നത്. ആമസോണിന്റെ പുതിയ സിഇഒ ആയി ക്ലൗഡ് കംപ്യൂട്ടിങ് വിഭാഗം മേധാവി ആൻഡി ജാസി ചുമതലയേറ്റു.

amazone jeff bezos ceo richesr man world