ടാറ്റയുടെ മാതൃകമ്പനി ഐപിഒയ്ക്ക്

ടാറ്റ ഗ്രൂപ്പിന്റെ മുഖ്യകമ്പനിയായ ടാറ്റസണ്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. കമ്പനി അഞ്ച് ശതമാനം ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

author-image
anu
New Update
ടാറ്റയുടെ മാതൃകമ്പനി ഐപിഒയ്ക്ക്

 ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ മുഖ്യകമ്പനിയായ ടാറ്റസണ്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. കമ്പനി അഞ്ച് ശതമാനം ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 11 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന ടാറ്റ സണ്‍സിന്റെ ഓഹരി വില്‍പ്പന വഴി 55,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

റിസര്‍വ് ബാങ്ക് എന്‍.ബി.എഫ്.സികളുടെ അപ്പര്‍ ലെയര്‍ പട്ടികയിലാണ് ടാറ്റ സണ്‍സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പര്‍ ലെയറില്‍ പെടുന്ന കമ്പനികള്‍ മൂന്ന് വര്‍ഷത്തിനകം ലിസ്റ്റ് ചെയ്യണമെന്ന് നിബന്ധന ഉള്ളതിനാലാണ് ടാറ്റ സണ്‍സ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം സെപ്റ്റംബറിനകം ഐ.പി.ഒ നടക്കും.

രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ടാറ്റ സണ്‍സിന്റേത്. 2022ല്‍ നടന്ന എല്‍.ഐ.സിയുടെ 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും വലുത്. ടാറ്റ സണ്‍സ് ഐ.പി.ഒ നടന്നാല്‍ ഷാപ്പൂര്‍ജി പല്ലോന്‍ജി അവരുടെ 18.4 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തയാറായേക്കും.

 

TATA Business News ipo