മുംബൈ: സെൻസെക്‌സ് 45 പോയന്റ് നഷ്ടത്തിൽ 60,499ലും നിഫ്റ്റി 0.50 പോയന്റ് നേട്ടത്തിൽ 18,069ലുമാണ് വ്യാപാരം ആരംഭിച്ചത്.കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളിൽ ചാഞ്ചാട്ടത്തോടെയാണ് തുടക്കം.
ധനകാര്യം, ലോഹം, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ സമ്മർദത്തിലാക്കിയത്.ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.
ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി, നെസ് ലെ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.